പൊതുവെ ഇന്ത്യയിലെ ഓരോ ബ്രീഡുകളും നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവ ആണ്..മിക്കതും വേട്ടയ്ക്കുപയോഗിക്കാന്‍ വളരെ നല്ലതും അതോടൊപ്പം നല്ല പരിശീലനം കൊടുത്താല്‍ വീട്ടില്‍ വളര്‍ത്താന്‍ ഉപയോഗിക്കവുന്നതുമാതാണ്.
പൊതുവെ ഇന്ത്യന്‍ ബ്രീഡുകളെ പറ്റിയുള്ള ഒരു പ്രധാന ആരോപണം അനുസരണ ഇല്ലായ്മ അഴിച്ചുവിട്ടാല്‍ തിരികെ വരാനുള്ള മടി.. ഇതിന് പ്രധാന കാരണം മിക്കതും വേട്ടപ്പട്ടികള്‍ ആണെന്നുള്ളത് തന്നെയാണ്..അതിന്‍റെ ഹൗണ്ട് സ്വഭാവം ആണെന്ന് ചുരുക്കം..എങ്കിലും ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് ഏറ്റവും മികച്ചത് നമ്മുടെ ഇനം തന്നെ..
നന്ദി... ഇവിടെ നിങ്ങള്‍ കണ്ടുപിടിക്കുന്ന തെറ്റുകള്‍ ദയവുചെയ്ത് കമന്‍റില്‍ അറിയിക്കുക..
ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഫോട്ടോകള്‍ ഇന്‍റര്‍നെറ്റ് സെര്‍ച്ചിലൂടെ കിട്ടിയവയാണ്..അതുപോലെ തന്നെ വികിപീഡിയ ഗൂഗിള്‍ സെര്‍ച്ചും വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിച്ചു..
Image courtesy : Google Image Search & Wikipedia
Information Courtesy : Google Search & Wikipedia
Friday, November 28, 2008
32.വാഘാരി ഹൗണ്ട്(Vaghari hound)
ഗുജറാത്തിലെ സൌരാഷ്ട്രയില്‍ കാണുന്ന ഇരിനം ആണിവ.
ധൈര്യത്തിന്‍റെ കാര്യത്തില്‍ അമേരിക്കന്‍ പിറ്റ്ബുള്‍ ടെറിയര്‍ മാത്രമെ ഇവന്‍റെ മുമ്പില്‍ വരൂ,
ഈ കുറിയന്‍ നായയ്ക്ക് ഇരുപത്തിഒന്നു ഇഞ്ച് വരെ മാത്രമെ ഉയരം വരൂ.. ഭാരമാകട്ടെ കേവലം പതിനേഴ് കിലോയും..
മുഗള്‍ വംശം വരുന്നതിനു മുന്‍പേ ഉണ്ടായിരുന്ന ഈ ശൂരന്‍ നായ ചെന്നായ്ക്കളെയും പുള്ളിപുലിയെയും കൊന്ന ചരിത്രമുണ്ട്..
പതിനാലു വയസ്സ് വരെയാണ് ഇവയുടെ ആയുസ്സ്..

31.വഞ്ചാരി ഹൗണ്ട്(Vanjari hound)
രാജസ്ഥാന്‍ ആണ് ഇവയുടെ സ്വദേശം.
നന്നായി കുരയ്ക്കുന്ന ഇനമാണ്.
ചില നായകള്‍ക്ക് മുപ്പതു ഇഞ്ച് ഉയരംവരെ വരാറുണ്ട്..ഇരുപത്തിഅഞ്ച് മുതല്‍ മുപ്പതുകിലോ വരെയാണ് ഇവയുടെ ഭാരം..
പത്തു മുതല്‍ പതിനാലുവയസ്സ് വരെ ഇവ ജീവിക്കാറുണ്ട്..
അതീവചൂടില്‍ പോലും താമസിക്കാന്‍ കഴിവുള്ള ഈ ഇനം ദിവസങ്ങളോളം അലഞ്ഞു തിരിഞ്ഞു നടക്കുന്നതും കണ്ടിട്ടുണ്ട്..

30.ത്രിപുരി (tripuri)
ചെറിയഇനം നായ ആയ ഇവയെക്കുറിച്ച് കൂടുതല്‍വിവരം ലഭ്യമല്ല..
തിപുരക്കാരനായ ഇവയെ വേട്ടയ്ക്ക് ഉപയോഗിച്ചിരുന്നു.
ഹൗണ്ട് ഇനത്തില്‍ പെട്ടതാണെന്നും അതല്ല ടെറിയര്‍ ഇനത്തില്‍ പെട്ടതാണെന്നും തര്‍ക്കമുണ്ട്..
പന്ത്രണ്ടു മുതല്‍ പതിനാലു വയസ്സ് വരെയായിരുന്നു ഇവയുടെ ആയുസ്സ്..

29.സോന്‍കുത്ത(Sonkutta)
മഹാരാഷ്ട്രക്കാരനാണ് ഈയിനം.
കാവലിനു പറ്റിയ ഇനമായ ഇവയെ രക്ഷയ്ക്കായും വളര്‍ത്താം എങ്കിലും അലഞ്ഞു തിരിയുന്ന സ്വഭാവം ഉള്ളതിനാല്‍ വിശ്വസിക്കാനാവില്ല.
ഇരുപത്തി രണ്ടു ഇഞ്ച് ഉയരം വരുന്ന ഇവയ്ക്കു ഇരുപതു കിലോവരെയേ ഭാരം ഉണ്ടാവൂ..
അരമീറ്റര്‍ വരെ നീളം വരുന്ന വാല്‍ ഉള്ള ഇവയ്ക്കു പന്ത്രണ്ടു വയസ്സ് വരെയോ അതില്‍ കൂടുതലോ ആയുസ്സുണ്ടാവാം.

Subscribe to:
Posts (Atom)